ഒടുവില്‍ പ്രേമത്തിന് 'ട്രെയിലര്‍'

റിലീസ് സമയത്ത് പോലും ഇറങ്ങാത്ത പ്രേമത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. എന്നാല്‍ പ്രേമത്തിന്‍റെ അണിയറക്കാര്‍ അല്ല ഈ ട്രെയിലര്‍ ഇറക്കിയത്. സിറില്‍ ജോസഫ് എന്ന ആരാധകനാണ് ഈ ട്രെയിലര്‍ ഇറക്കിയത്. ചിത്രത്തിന്‍റെ ഡിവിഡി പ്രിന്‍റില്‍ നിന്നാണ് പുതിയ ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. 2 അര മിനുട്ടോളമാണ് ചിത്രത്തിന്‍റെ ഫാന്‍ ട്രെയിലര്‍ ഉള്ളത്. തിയറ്ററുകളില്‍ 100 ദിവസത്തിലേറെ തികച്ച ചിത്രം തിയറ്ററുകളില്‍ നിന്നും 40 കോടിയോളം നേടിയിരുന്നു. ചിത്രത്തിലെ നിവിന്‍റെ വ്യത്യസ്തമായ ഗെറ്റപ്പുകള്‍ പ്രേക്ഷകരില്‍ മുന്‍കൂട്ടി എത്താതിരിക്കാനാണ് ട്രെയിലര്‍ അണിയറക്കാര്‍ ഇറക്കാതിരുന്നത്.

Share this

Related Posts

Previous
Next Post »